Advertisment

സൗദി - ഇന്ത്യൻ ടീമുകൾക്ക് വിജയം

author-image
admin
New Update
Advertisment
റിയാദ് : നവോദയ മൈ ഓൺ വോളീബോൾ ടൂർണമെന്റ് ആദ്യപാദ മത്സരത്തിൽ സൗദി  ഇന്ത്യൻ ടീമുകൾക്ക് വിജയം. ഉദ്‌ഘാടന മത്സരത്തിൽ സൗദി ടീം അൽജസീറ,  പാക്കി സ്ഥാൻ ടീം ശുദാ ഇ കാശ്മീരിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് പരാജയപ്പെടു ത്തിയത്. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം അവസാന സെറ്റ് ഗെയിം വരെ നീണ്ടു
publive-image
(25 -13 , 21 -25 , 18 -25 , 25 -21, 15 -07). രണ്ടാമത്തെ മത്സരത്തിൽ നേപ്പാൾ വോളിക്ലബ്ബിനെ ഇന്ത്യൻ ടീം സ്റ്റാർസ് ഒന്നിനെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തി (26 -25 , 25 -21 ,27 -26 , 25 -22 ). നേപ്പാൾ പൗരന്മാർ  കൂട്ടത്തോടെ കളി കാണാനെത്തിയതും സൗദി പാകിസ്ഥാൻ കാണികളുടെ പിന്തുണയും നേപ്പാൾ ടീമിന് കിട്ടിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ടാമത്തെ മത്സരം അത്യന്തം ആവേശകരമായി. ഫിലിപിനോ റഫറിമാരാണ് കളി നിയന്ത്രിച്ചത്.
publive-image
ടൂർണമെന്റ് എൻ ആർ കെ കൺവീനർ നൗഷാദ് കോർമ്മത് ഉദ്‌ഘാടനം ചെയ്തു. മൈ ഓൺ മാനേജർ അബ്ദുൽ എൽ ഈല, അഷറഫ് വടക്കേവിള, യഹിയ, രാജൻ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജയകുമാർ അധ്യക്ഷനായിരുന്നു.
Advertisment