Advertisment

നവ്യ നായര്‍ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരികെ എത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയങ്കരിയായ നവ്യ നായര്‍ വീണ്ടും അഭിനയലോകത്തേയ്ക്ക് തിരികെ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തന്‍റെ മടങ്ങി വരവിനെ പറ്റി വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ വെളിപ്പെടുത്തുന്നു എന്നു കാണിച്ച്‌ താരം ഇന്‍സ്റ്റയില്‍ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

Advertisment

publive-image

വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെയാണ് സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ വെളിപ്പെടുത്തുന്നത്.വനിതയുടെ കവര്‍പേജ് താരം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പ് മനോരമ വീക്കിലിയുടെ കവര്‍ പേജില്‍ താന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും അതിന് ശേഷമാണ് തനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു.

നായികയായാണ് താരമെത്തുന്നതെന്നാണ് സൂചന.എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.2014ല്‍ 'ദൃശ്യ' എന്ന കന്നഡ ചിത്രത്തിലാണി് താരം ഒടുവിലായി എത്തിയത്.

navya nair acting
Advertisment