Advertisment

ആരായിരിക്കും അവര്‍? ‘എന്റെ ചുരിദാറിന്റെ അതേ നിറം’; മുഖം മറച്ച്‌ നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യ !!

author-image
ഫിലിം ഡസ്ക്
New Update

ഇടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. ഇത്തരത്തില്‍ നവ്യയെ അതിശയിപ്പിച്ച ഒരു സ്ത്രീയെക്കുറിച്ചുള്ളതാണ് താരത്തിന്റെ പുതിയ പോസ്റ്റ്

Advertisment

publive-image

ഷൂട്ടിങ് ലൊക്കേഷനിലൂടെ താന്‍ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തില്‍ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്ബരപ്പിച്ചത്. നവ്യ ധരിച്ചിരുന്ന ചുരിദാറിനോട് സമമാണ് ലൊക്കേഷനിലൂടെ നടന്നുപോയ സ്ത്രീയുടെ വേഷവും. ഉടന്‍ തന്നെ അവരുടെ ചിത്രം പകര്‍ത്തി കൗതുകത്തോടെ ഇന്‍സ്റ്റ‌​ഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു താരം. ഷോള്‍ ഉപയോ​ഗിച്ച്‌ മുഖം മറച്ച്‌ നീങ്ങുന്ന സ്ത്രീയെയാണ് ഫോട്ടോയില്‍ കാണാനാകുക.

എസ് സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Advertisment