ഞങ്ങള്‍ക്കിടയില്‍ പോസിറ്റീവും നെഗറ്റീവുമായുള്ള മത്സരങ്ങളുണ്ടായിട്ടുണ്ട്;കാവ്യയെയും ഭാവനയെയും കുറിച്ച് നവ്യ

ഫിലിം ഡസ്ക്
Thursday, November 8, 2018

മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മുന്‍നിര നായകനടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും. ഇപ്പോഴിതാ ഇവര്‍ക്കിടയിലുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യ നായര്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Image result for kavya

അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. നടി പറയുന്നു. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു.

Image result for bhavana

കാലം ഡിമാന്‍ഡ് ചെയ്യുന്നത് പോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതു കാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടിട്ടില്ലേ.

×