Advertisment

നയാഗ്രാ വെള്ളച്ചാട്ടം നിലച്ചു , നയാഗ്രയെപ്പറ്റി ഒരു ലഘുവിവരണം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രാജകീയ ഗർജ്ജനത്തോടെ താഴേക്കു പതിച്ചുകൊ ണ്ടിരുന്ന വിശ്വപ്രസിദ്ധ വെള്ളച്ചാട്ടമായ നയാഗ്രാ ഇപ്പോൾ തണുത്തുറഞ്ഞു മഞ്ഞുകട്ടിയായിക്കു കയാണ്. അതിശൈത്യമാണിപ്പോൾ അവിടെ.

Advertisment

നയാഗ്രാ നദിയിൽ ഉള്ള മൂന്നു വെള്ളച്ചാട്ടങ്ങൾ ചേർന്നതാണ് നയാഗ്രാ വെള്ളച്ചാട്ടം. ഇതിൽ രണ്ടെണ്ണം ന്യൂ യോർക്കിലേക്കും ഒന്ന് കാനഡയിലെ ആൻറ്റോറിയയിലേക്കുമാണ് പതിക്കുന്നത്. നയാഗ്രാ നദിയിലുള്ള ഗോട്ട് എന്ന ദ്വീപു മൂലമാണ് വെള്ളച്ചാട്ടങ്ങൾ വേർപിരിയപ്പെട്ടത്.

publive-image

കാനഡയി ലേക്ക് പതിക്കുന്നതിന് 'ഹോർസ്ഷൂ ഫാൾസ്' ( Horseshoe Falls) എന്നും അമേരിക്കയിലേക്കുള്ളവ യ്ക്ക് യഥാക്രമം 'അമേരിക്കൻ ഫാൾസ്' എന്നും 'ബ്രൈഡൽ വെൽ ഫാൾസ്' ( American Falls and the Bridal Veil Falls) എന്നുമാണ് പേര്. വിസ്മയകരവും നയനമാനോഹരവുമായ ഈ വെള്ളച്ചാട്ടങ്ങൾ കാണാനായി ലോകമെമ്പാടു നിന്നും ലക്ഷങ്ങളാണ് ഓരോ വർഷവും ഇവിടേക്കൊഴുകിയെത്തുന്നത്.

publive-image

12000 വർഷങ്ങൾക്കുമുൻപ് 'വിസ്‌കോൻസിൻ' എന്ന കൂറ്റൻ ഗ്ലേഷിയർ ഉരുകിയതുമൂലമാണ് നയാഗ്രാ നദിയും വെള്ളച്ചാട്ടങ്ങളും നോർത്ത് അമേരിക്കയിലെ ഗ്രേറ്റ് തടാകവും ഉണ്ടായതെന്നാണ് അനുമാനം.1980 മുതൽ ഇവിടെ വൈദ്യുതോൽപ്പാദനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.1902 ൽ അമേരിക്കയുടെ മൊത്തം വൈദ്യുതോപയോഗത്തിന്റെ അഞ്ചിൽ ഒന്നു ഭാഗം നയാഗ്രാ ഫാൾസ് പവർ സ്റ്റേഷനിൽ നിന്ന് ഉൽപ്പാദിപ്പിക്ക പ്പെട്ടുതുടങ്ങി..,

publive-image

സാധാരണദിവസങ്ങളിൽ നയാഗ്രയിൽ വെള്ളത്തിന് ഇളം പച്ചനിറമാണ്. വെള്ളത്തിലെ ഉപ്പുരസവും ഒഴുക്കിന്റെ വേഗതയും ആഴവും മൂലമാണ് ഇത് സംഭവിക്കുന്നത്.

publive-image

ഇപ്പോൾ തണുത്തുറഞ്ഞു ഐസ് കട്ടിയായി മാറിക്കഴിഞ്ഞ നയാഗ്രാ വെള്ളച്ചാട്ടം കാണാനും ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.

publive-image

 

publive-image

publive-image

 

publive-image

Advertisment