ഈ സൗഹൃദത്തില്‍ ഒരുപാട് സ്‌നേഹമുമുണ്ട് – നയന്‍സിനെക്കുറിച്ച് വിഘ്‌നേഷ് പറഞ്ഞത് വൈറലായി

ഫിലിം ഡസ്ക്
Thursday, August 9, 2018

കോളിവുഡിലെ സൂപ്പര്‍ഹിറ്റ്‌ പ്രണയ ജോഡികളായ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ചേര്‍ന്നുള്ള ചിത്രങ്ങള്‍ വീണ്ടും സിനിമാ ലോകത്ത് വാര്‍ത്തയാകുന്നു.

തങ്ങളുടെ പ്രണയവും വിവാഹവും ഒന്നും ഇരുവരും തുറന്നു പറയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം വിഗ്നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ചിലത് പറയാതെ പറയുന്നുണ്ട്.

‘ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേഷ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ചാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് .

‘ ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും,’ നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേഷ് ഇങ്ങനെ കുറിച്ചത്.

അടുത്തിടെ യുഎസ്സില്‍ വെക്കേഷന്‍ ചെലവഴിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും യുഎസ്സിലെ തങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെക്കേഷന്‍ സമയത്ത് ഇരുവരും ലോസാഞ്ചല്‍സില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവച്ചത്.

×