Advertisment

നയന്‍സിനൊപ്പം ഇസക്കുട്ടന്‍

author-image
ഫിലിം ഡസ്ക്
New Update

നയന്‍താരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇസയ്ക്കൊപ്പം അച്ഛന്‍ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്. നയന്‍താരയുടെ കൈയ്യില്‍ ഇരിക്കുന്നതുകൊണ്ടാകാം അല്‍പം ഗമയിലാണ് ഇസക്കുട്ടനെ കാണാനാകുന്നതെന്ന് ആരാധകരും പറയുന്നു.

Advertisment

publive-image

നിഴല്‍ സിനിമയുടെ ലൊക്കേഷനില്‍ എത്തിയതായിരുന്നു പ്രിയയ്‌ക്കൊപ്പം ഇസയും. കുഞ്ചാക്കോ ബോബനും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്.

ലവ് ആക്‌ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണിത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മികച്ച എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.

തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി. മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.

nayans photo viral
Advertisment