Advertisment

‘ദളപതി 63’; വിജയ്‌യുടെ നായികയായി നയന്‍താര എത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ദളപതി 63. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്‌യുടെ നായികയായി നയന്‍താരയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് ഒരു സ്പോര്‍ട്സ് പരിശീലകന്റെ വേഷത്തിലാകും എത്തുക. അഴകിയ തമിഴ് മകന്‍, ഗില്ലി എന്നീ ചിത്രങ്ങളില്‍ വിജയ് സ്പോര്‍ട്സ്മാന്‍ ആയാണ് വേഷമിട്ടത്. വിവേകും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം. ആന്റണി റൂബന്‍ എഡിറ്റിങ്. വിവേകിന്റേതാണ് വരികള്‍. അനല്‍ അരസു സ്റ്റണ്ട് കൊറിയോഗ്രഫിയും നിര്‍വഹിക്കുന്നു.

 

Advertisment