Advertisment

കുട്ടിത്തം മാറാതെ നയന്‍സ്: വൈറലായി ക്യൂട്ട് വീഡിയോ

author-image
admin
Updated On
New Update

നയന്‍താരയും കുട്ടി ആരാധികയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്റെ അടുത്തെത്തിയ കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന താരത്തിന്റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.

Advertisment

publive-image

സിനിമാ ചിത്രീകരണത്തിനായി അസര്‍ബെയ്ജനിലെത്തിയ നയന്‍സ് തന്റെ ഒരു കട്ടി ആരാധികയെ കണ്ടുമുട്ടുന്നതും പരിസരം മറന്ന് ആ കുട്ടിയുമെത്ത് കളിക്കുന്നതുമാണ് ആ വീഡിയോയില്‍ ഉള്ളത്.

https://www.youtube.com/watch?time_continue=2&v=Bn42T_TPGDc

പുതിയ സിനിമയായ എസ്‌കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോള്‍. ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയന്‍താരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. തന്റെ കുട്ടി ആരാധികയെ കണ്ടപ്പോള്‍ പ്രായം മറന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്ന സൂപ്പര്‍ താരത്തെയും വീഡിയോയില്‍ കാണാം. ഇരുവരുടെയും സ്നേഹ പ്രകടനങ്ങള്‍ ചുറ്റുമുള്ളവര്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

nayanthara
Advertisment