Advertisment

കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ നയൻസും വിഘ്നേശും ദർശനം നടത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തില്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും ദര്‍ശനം നടത്തി. 40 വര്‍ഷം കൂടുമ്പോഴാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക.

Advertisment

publive-image

ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കും. നാല് പതിറ്റാണ്ടിനു ശേഷം 2019 ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്.

വിഘ്‌നേശിനൊപ്പം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ നയന്‍സിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും നടി തൃഷയും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

nayanthara
Advertisment