Advertisment

കാത്തിരിപ്പുകള്‍ക്ക് വിരാമം...നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹത്തിന് ഒരുങ്ങുന്നു....നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും... തമിഴ് ആചാരപ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്തും

author-image
ഫിലിം ഡസ്ക്
New Update

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും. നാലുവര്‍ഷമായി നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാണ്. അടുത്തവര്‍ഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment

publive-image

2018ല്‍ ഒരു അവാര്‍ഡ് വേദിയില്‍ വിഘ്‌നേഷിനെ നയന്‍താര ഭാവി വരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും തമമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യന്‍ രീതിയിലും വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

2015ല്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് നയന്‍താരയും വിഘ്‌നേഷും കാണുന്നത്. തിരക്കുള്ള ഷൂട്ടിങ്ങിന്റെ ഇടയ്ക്കും വിഘ്‌നേഷിനൊപ്പം ചെലവിടാന്‍ സമയം കണ്ടെത്താന്‍ നയന്‍താര ശ്രദ്ധിക്കാറുണ്ട്. ഇരുവരും ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Advertisment