Advertisment

സുപ്രിയയ്ക്കൊപ്പമുളള പുത്തന്‍ ചിത്രം പങ്കുവെച്ച്‌ നസ്രിയ

author-image
ഫിലിം ഡസ്ക്
New Update

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം . ബാലതാരമായി സിനിമയില്‍ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

Advertisment

publive-image

മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നസ്രിയ വളരെ പെട്ടെന്ന് തന്നെ മോളിവുഡിലെ മുന്‍നിര നടിമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തുവെങ്കിലും ആരാധകരുടെ ഇടയില്‍ നസ്രിയ സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു.സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു നസ്രിയ.

പൃഥ്വിരാജും കുടുംബവുമായിഅടുത്ത ബന്ധമാണ് നസ്രിയയ്ക്കുള്ളത് . ഇത് സമൂഹമാധ്യമങ്ങളിലൂടേയും നേരിട്ടും നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ്. നസ്രിയയുമായുള്ള ആത്മബന്ധത്തെ കുറിച്ച്‌ പൃഥ്വിയും വാചാലനാകാറുണ്ട്. ഇപ്പോഴിത സുപ്രിയയുമായുള്ള ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

ലവ് ഇമോജിക്കൊപ്പമാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.

ഈ ചിത്രം സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട് നാത്തൂന്‍ എന്ന കുറിച്ച്‌ കൊണ്ടാണ് സ്റ്റോറി ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടാതെ നാത്തൂനെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്.

nazriya
Advertisment