Advertisment

സ്ഥാപകദിനത്തിൽ സാമൂഹിക പ്രതിബദ്ധതയുമായി എൻസിപി പത്തനംതിട്ട ജില്ലാ കമ്മറ്റി

New Update

publive-image

Advertisment

പത്തനംതിട്ട: നാഷണലിസ്റ്റ് കോൺഗ്രസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി, കുമ്പഴ, റാന്നി, വടശ്ശേരിക്ക, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, എൻ.ഡി.ആർ.ഫ്, സോഷ്യൽ ഡിഫൻസ് അംഗങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സ്ഥാപകദിനാഘോഷം നടത്തപ്പെട്ടത്.

publive-image

എൻ.സി.പി. സ്ഥാപകദിന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ, ജില്ലാ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, സേവാദൾ പത്തനംതിട്ട ജില്ലാ ചെയർമാൻ അജേഷ് കോയിക്കൽ, എൻ.സി.പി നേതാക്കളായ മുഹമ്മദ് സാലി, സോനു കരാവള്ളിൽ, ബിജു ജി. ചെങ്ങറ, സന്തോഷ് കടമ്പാട്ട്, ജോർജ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

pathanamthitta news
Advertisment