Advertisment

അഭ്യൂഹങ്ങള്‍ ഉയര്‍ത്തി നരേന്ദ്ര മോദി-ശരദ് പവാര്‍ കൂടിക്കാഴ്ച; പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ച നീണ്ടുനിന്നത് 50 മിനിറ്റോളം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാ‍ർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ടത്. . പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നു രാവിലെ നടന്ന കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടുനിന്നു.

ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലും പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുതായി രൂപവത്കരിക്കപ്പെട്ട സഹകരണ വകുപ്പ്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധകാര്യങ്ങള്‍ മോദിയും പവാറും ചര്‍ച്ച ചെയ്തതായി എന്‍.സി.പി. വൃത്തങ്ങള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഗാന്ധികുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ശരദ് പവാര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പവാറിന്‍റെ പ്രതികരണം.

sharad pawar narendra modi
Advertisment