Advertisment

ജനാധിപത്യവും മതേതരത്വവും ഒന്നായികണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് എൻസിപിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ

New Update

publive-image

Advertisment

കുറവിലങ്ങാട്: മതേതരത്വം സംരക്ഷിക്കുന്നതിന് എന്നും ശക്തമായ നിലപാടാണ് പാർട്ടി കൈക്കൊണ്ടിട്ടുള്ളതെന്നും അതിന് ജനങ്ങൾ നൽകുന്ന സ്വീകാര്യതയാണ് കേരളീയ സമൂഹത്തിൽ എൻസിപിയുടെ അടിത്തറയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ പറഞ്ഞു.

ഓരോ ദിവസവും നൂറുകണക്കിനാളുകൾ എൻസിപിയുടെ ഭാഗമാകുന്നത് ജനാധിപത്യത്തിന്റെ കൂടി വിജയമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നെത്തുന്നവര്‍ക്ക് സ്വീകരണവും നിയോജകമണ്ഡലം കമ്മറ്റിമണ്ഡലം കമ്മറ്റി പുനസംഘടനയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ആർ രാജൻ.

publive-image

ചടങ്ങിൽ എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. എൻസിപി കടുത്തുരുത്തി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായി എം.ആർ ബിനീഷ്, രാജേഷ് കുര്യനാട് എന്നിവരെയും മണ്ഡലം കമ്മറ്റി ഭാരവാഹികളായി ദീപു പന്തനാഴി (പ്രസിഡന്റ് കുറവിലങ്ങാട്), ഗോപാലകൃഷ്ണൻ നായർ ഓത്തുപള്ളിൽ (പ്രസിഡന്റ് കടപ്ലാമറ്റം), മണ്ഡലം ജനറൽ സെക്രട്ടറിമാരായി വി.ടി. തുളസീദാസ് (മരങ്ങാട്ടുപിള്ളി), വേണുഗോപാലൻ (കടപ്ലാമറ്റം), ജില്ലാ കമ്മറ്റി മെമ്പറായി ഗോപിദാസ് തറപ്പിലിനെയും, ബിനു ഇ.കെയെ നിയോജക മണ്ഡലം കമ്മിറ്റ മെമ്പറായും ചുമതലപ്പെടുത്തി.

ജില്ലയിൽ എന്‍സിപിയുടെ എല്ലാ സംഘടനാ സംവിധാനവും കരുത്തുറ്റതാക്കി മാറ്റുമെന്നും വനിത-യുവജന വിഭാഗം പാർട്ടിയുടെ ശക്തികേന്ദ്രമാണന്നും എസ്.ഡി സുരേഷ്ബാബു പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, എൻവൈസി സംസ്ഥാന സെക്രട്ടറി ജിജിത്ത് മൈലക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ജയിസൺ കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.

ncp
Advertisment