Advertisment

ഗവര്‍ണര്‍ക്കു മുന്നിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത് ; സുപ്രധാന വാദവുമായി എൻസിപി

New Update

ഡല്‍ഹി : കത്തുമായി ഗവർണർക്ക് മുമ്പിലല്ല ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന സുപ്രധാന വാദവുമായി എൻസിപി. ഗവര്‍ണര്‍ക്കുമുന്നിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തരുതെന്നും അഭിഷേക് സിങ്‍വി വാദിച്ചു.

Advertisment

publive-image

സുപ്രീംകോടതിയില്‍ ശിവസേന ഉയര്‍ത്തിയ വാദങ്ങള്‍ ഇങ്ങനെ

ഇന്നുതന്നെ വിശ്വാസവോട്ട് വേണം'

* സര്‍ക്കാര്‍ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന് ശിവസേന

* ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന

കര്‍ണാടക കേസിലേതിന് സമാനമായ ഉത്തരവ് പുറപ്പെടുവിക്കണം

* കുതിരക്കച്ചവടത്തിന് കോടതി അവസരമൊരുക്കരുത് : കപില്‍ സിബല്‍

* 'ഭൂരിപക്ഷമുണ്ടെങ്കില്‍ ബിജെപി തെളിയിക്കട്ടെ'

സുപ്രീംകോടതിയില്‍ എന്‍സിപിയുടെ വാദങ്ങള്‍ ഇങ്ങനെ 

* അജിത് പവാര്‍ ഇപ്പോള്‍ എന്‍സിപി നിയമസഭാകക്ഷിനേതാവല്ല

* 41 എംഎല്‍എമാര്‍ പങ്കെടുത്ത യോഗതീരുമാനം ഗവര്‍ണറെ അറിയിച്ചു

'* ഫഡ്നാവിസിന്റെ ഭൂരിപക്ഷം സംബന്ധിച്ച് ഒരു രേഖയും ഗവര്‍ണറുടെ മുന്നിലില്ല'

* 'ഗവര്‍ണര്‍ക്കുമുന്നിലല്ല, നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത് '

* 'രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തരുത് : അഭിഷേക് സിങ്‍വി'

* 'കര്‍ണാടക മാതൃകയില്‍ വോട്ടെടുപ്പ് തല്‍സമയസംപ്രേഷണം നടത്തണം'

 

Advertisment