Advertisment

അജിത് പവാർ എൻസിപി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന ?

New Update

മുംബൈ : മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നു നീക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ തിരഞ്ഞെടുക്കുകയും ചെയ്തു

Advertisment

publive-image

പരസ്യവോട്ടിലൂടെ ബുധനാഴ്ച തന്നെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കുകയായിരുന്നു. ശരദ് പവാർ പക്ഷത്തെ ഏതാണ്ട് എല്ലാ മുതിർന്ന എൻസിപി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ അജിത്തിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തിയിരുന്നു. ഇതോടൊപ്പം, പവാർ കുടുംബത്തിലെ മുതിർന്ന അംഗങ്ങളും കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കാൻ നേരിട്ടും ഫോണിലൂടെയും അഭ്യർഥിച്ചു.

സുപ്രിയ സുളെയും ഭർത്താവ് സദാനന്ദ് സുളെയും ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ നേരിൽ കണ്ടു ചർച്ച നടത്തിയപ്പോൾ, ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാർ ഫോണിൽ സംസാരിച്ചു. തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുംബൈ ട്രൈഡന്റ് ഹോട്ടലിൽ പവാർ കുടുംബാംഗങ്ങൾ യോഗം ചേർന്നു.

Advertisment