Advertisment

ശിവസേനക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിട്ട്‌ വീണ്ടും ബിജെപി നീക്കം ! ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയണമെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡൽഹി∙ ശിവസേനക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയും എന്‍ ഡി എ യും . അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടു പോകാൻ കഴിയണമെന്ന് എൻഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശിവസേനയെ ഉദ്ദേശിച്ചായിരുന്നു.

പൊതുജനത്തോട് എൻഡിഎയ്ക്ക് ബൃഹത്തായ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി ഘടകകക്ഷികളെ ഓർമിപ്പിച്ചു.

‘നമ്മളൊരു വലിയ കുടുംബമാണ്. നമുക്ക് ഒറ്റക്കെട്ടായി ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാം. പൊതുജനത്തെ നമ്മൾ ബഹുമാനിക്കണം. അവരോടു നമുക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എൻഡിഎ ഘടകകക്ഷി മീറ്റിങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി ബിജെപിയും എന്‍ ഡി എ യും വഴിപിരിഞ്ഞ ശേഷം ആദ്യമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വീണ്ടും ശിവസേനയുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ബിജെപി ആരായുന്നതായി അഭ്യൂഹം ഉണ്ട്.

publive-image

ബിജെപിയുമായി തെറ്റിയെങ്കിലും സേനയും എന്‍സിപിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.

ഈ സാഹചര്യത്തിലാണ് എൻഡിഎയിലെ ഏറ്റവും പഴക്കമുള്ള അംഗമായ ശിവസേനയെ ലക്ഷ്യം വച്ച് വീണ്ടും ബിജെപി നീക്കം. വിവിധ രാഷ്ട്രീയ പാർട്ടിയിലുള്ളവരുടെ സഖ്യമാണ് എൻഡിഎ. ഓരോരുത്തർക്കും അവരുടെതായ അഭിപ്രായങ്ങൾ കാണും. എന്നാൽ ഈ അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് ഒരുമിച്ചു മുന്നോട്ടുപോകാമെന്നായിരുന്നു ഇന്ന് പ്രധാനമന്ത്രി പറഞ്ഞത്.

അതിനിടെ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ചു മുംബൈ ശിവാജി പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പങ്കെടുത്തത് ശ്രദ്ധേയമായി.

bjp flop
Advertisment