Advertisment

ഈ നെബൂല നിങ്ങൾക്ക് ഒരു ടർക്കി കോഴിയെ പോലെ താേന്നുന്നുണ്ടോ ? ചിത്രം പുറത്തു വിട്ട് നാസ

New Update

വാഷിംഗ്ടൺ: ഈ നെബൂല നിങ്ങൾക്ക് ഒരു ടർക്കി കോഴിയെ പോലെ താേന്നുന്നുണ്ടോ ? ചോദ്യം നാസയുടേതാണ്. അതിനൊപ്പം ഒരു ചിത്രവും. ഹബിൾ ടെലസ്കാേപ്പ് പകർത്തിയ ഓറിയോൺ നെബൂലയുടെ ചിത്രം പങ്കുവെച്ചാണ് നാസ ട്വിറ്ററിൽ ഈ ചോദ്യമെറിഞ്ഞത്.

Advertisment

publive-image

പ്രപഞ്ചത്തിൽ പലതരം ആകൃതിയിലും വലുപ്പത്തിലുമുള്ള നിരവധി നെബൂലകൾ ഉണ്ട്. എന്നാൽ നാസ പങ്കുവെച്ച ഒറിയോൺ നെബൂലയുടെ ചിത്രം വിചിത്രമായ ഒന്നായിരുന്നു. ചിത്രം കണ്ട ഭൂരിപക്ഷം ഫോളോവേഴ്സും കമന്റുകളിലൂടെ നാസയുടെ സംശയത്തോട് യാേജിച്ചു. ഹബിൾ ടെലിസ്കോപ്പ് പകർത്തിയ അപൂർവ്വമായ ചിത്രങ്ങളിൽ ഒന്നാണിത്.

നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബൂലകൾ. നശിച്ചു പോകുന്ന നക്ഷത്രങ്ങളിൽ നിന്നുള്ള സ്ഫോടനങ്ങളുടെ അനന്തരഫലമായി ബഹിരാകാശത്തെ വാതകവും പാെടിപടലങ്ങളും ചേർന്ന് നെബൂലകൾ രൂപം കൊള്ളാറുണ്ട്.

nasa nebula
Advertisment