Advertisment

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാ​ത​കത്തില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി

New Update

തിരുവനന്തപുരം : നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി പീരുമേട് സ്വദേശി രാജ്കുമാര്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.

Advertisment

publive-image

കേസില്‍ പ്രതികളായ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

കേസ് അന്വേഷണം വൈകിപ്പിക്കുന്നു എന്ന് കാണിച്ച്‌ രാജ്കുമാറിന്റെ ഭാര്യയും കുടുംബവും കോടതിയെ സമീപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.

nedukandam custody death
Advertisment