Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വർണ്ണം പിടികൂടി...മലപ്പുറം സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്

New Update

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നുമായി 1.6 കിലോ സ്വർണമിശ്രിതം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് പേരിൽ നിന്നുമാണ് സ്വർണമിശ്രിതം പിടികൂടിയത്.

Advertisment

publive-image

മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്വർണം. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് വിഭാഗം വിവരം നൽകിയതിനെ തുടർന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗമാണ് സ്വർണമിശ്രിതം പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.34 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തും പിടിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്ന് ഡിആര്‍ഐയാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.

111.64 ഗ്രാം തൂക്കം വീതമുള്ള 30 സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടിച്ചെടുത്തത്.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

nedumbaseri
Advertisment