Advertisment

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ സിബിഐ അന്വേഷണം തുടങ്ങി: അന്വേഷണസംഘം നെടുങ്കണ്ടം സ്റ്റേഷനിലും പീരുമേട് സബ് ജയിലിലുമെത്തി തെളിവെടുത്തു

New Update

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിൽ സിബിഐ അന്വേഷണം തുടങ്ങി. അന്വേഷണസംഘം നെടുങ്കണ്ടം സ്റ്റേഷനിലും പീരുമേട് സബ് ജയിലിലുമെത്തി തെളിവെടുത്തു.

Advertisment

publive-image

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‍പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം അന്വേഷിക്കുന്നത്. രാജ്‍കുമാർ മരിച്ച പീരുമേട് സബ് ജയിലിലാണ് സംഘം ആദ്യ തെളിവെടുപ്പിനെത്തിയത്. രാജ് കുമാർ കിടന്ന സെല്ല് പരിശോധിക്കുകയും , ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. തുടർന്നാണ് സംഘം രാജ്‍കുമാറിന് മർദ്ദനമേറ്റ നെടുങ്കണ്ടം സ്റ്റേഷനിലെത്തിയത്.

രാജ്‍കുമാറിനെ മർദ്ദിച്ച പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിലും മറ്റും പരിശോധന നടത്തിയ സിബിഐ , സ്റ്റേഷൻ രേഖകളും ശേഖരിച്ചു. രാജ്‍കുമാർ ഒന്നാം പ്രതിയായ ഹരിതാ ഫിനാൻസ് തട്ടിപ്പിലെ മൂന്നാം പ്രതിയായിരുന്ന മനേജർ മഞ്ജുവിനെയും സംഘം ചോദ്യം ചെയ്തു. രാജ്‍കുമാറിനെ പൊലീസുകാർ മർദ്ദിക്കുന്നത് കണ്ട പ്രധാന സാക്ഷികളിലൊരാളാണ് മഞ്ജു.

Advertisment