Advertisment

നീലക്കുറിഞ്ഞി സീസണ്‍ 2018 മൊബൈല്‍ ആപ്പ് പുറത്തിറക്കി

New Update

publive-image

Advertisment

ഇടുക്കി: ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്കായി ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നീലക്കുറിഞ്ഞി സീസണ്‍ 2018 എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. നീലക്കുറിഞ്ഞി സീസണിലെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് പുറമേ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടിയാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ഐ റ്റി മിഷന്റെയും സഹകരണത്തോടെയാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

പാര്‍ക്കിംഗ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍ അറിയുന്നതിനൊപ്പം മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകളും ഈ മൊബൈല്‍ ആപ്പിലൂടെ വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാകും. ഗൂഗിള്‍ പ്ലെ സ്റ്റോറില്‍

നിന്നും നീലക്കുറിഞ്ഞി സീസണ്‍ 2018 എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ്

ചെയ്യാവുന്നതാണ്.

ഇടുക്കി ജില്ലാ കളകടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും ഡിറ്റിപിസി ചെയര്‍മാനുമായ കെ ജീവന്‍ ബാബു മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. എഡിഎം പി ജി രാധാകൃഷണന്‍, ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ്, ജില്ലാ അക്ഷയാ പ്രൊജകട് ഓഫീസര്‍ നിവേദ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment