പേടിപ്പിക്കാന്‍ നീലിയെത്തുന്നു, ട്രെയിലര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഫിലിം ഡസ്ക്
Wednesday, August 1, 2018

Image result for neeli malayalam film

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘നീലി’യുടെ ട്രെയിലറെത്തി. മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. . ‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്.

Image result for neeli malayalam film

 

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും.

Image result for neeli malayalam film

ചിത്രത്തില്‍ മമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

×