Advertisment

നീണ്ടകര പാലത്തിൽ വളർത്തു നായയെ ബന്ധിച്ച നിലയിൽ; ഒടുവിൽ മോചനം

New Update

കൊല്ലം: മനുഷ്യത്വ രഹിതമായി നീണ്ടകര പാലത്തിൽ ആണ് വളർത്തുനായയെ ബന്ധിച്ച നിലയിൽ യാത്രക്കാർ തിങ്കളാഴ്ച രാവിലെ 11 മണിയോടെ കണ്ടത്.ഉടമ ഉപേക്ഷിച്ചതാണോ, അതല്ല, അലഞ്ഞു തിരിഞ്ഞു നടന്ന നായോട് മറ്റാരെങ്കിലും ചെയ്ത പാതകമാണോ എന്ന് വ്യക്തമായിട്ടില്ല.തൊഴിലിടത്തിലേക്ക് പോയ ജോഷ്വ ശക്തികുളങ്ങര പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Advertisment

publive-image

വീഡീയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ എടത്വാ സ്വദേശി ഡോ.ജോൺസൺ വി. ഇടിക്കുള ചവറ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.കൂടാതെ മേനക ഗാന്ധിയുടെ പീപ്പിൾസ് ഫോർ ആനിമൽസ് കൊല്ലം ജില്ലാ പ്രതിനിധി തങ്കച്ചി ഹരീന്ദ്രനെയും ഫോണിൽ ബന്ധപെട്ടു.ഉച്ചയോട് കൂടി നായയെ മോചിപ്പിച്ചു.

മുന്തിയ ഇനത്തിൽ പെട്ട നായ്ക്കൾക്ക് കൂടുതൽ ആഹാരം വേണ്ടി വരുന്നതിനാൽ ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തീക ബാധ്യത മൂലം ധാരാളം നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.

neendakara bridge
Advertisment