നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Friday, April 19, 2019

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘ഗൗതമന്റെ രഥം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. നവാഗത സംവിധായകനായ ആനന്ദ് മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കിച്ചാപ്പുസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ.ജി അനിൽകുമാറും പൂനം റഹീം ജൂനിയറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

നീരജിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം ‘ക’ ആണ്. പിക്സെറൊയുടെ ബാനറിൽ ശ്രീജിത്ത് എസ് പിള്ള നിർമ്മിക്കുന്ന ചിത്രം രജീഷ് ലാൽ വർമയാണ് സംവിധാനം ചെയ്യുന്നത്.

×