Advertisment

'ഇച്ചിരി വൈകിയാലും സംഗതി കളറായി'; വൈറലായി നടന്‍ നീരജ് മാധവിന്റെ വിവാഹ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വ്യത്യസ്തമാർന്ന പരീക്ഷണങ്ങൾ നടത്തിയാണ് ഓരോ വിവാഹ വിഡിയോകളും പുറത്തിറങ്ങുന്നത്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വിവാഹ വീഡിയോ ആണ് നടന്‍ നീരജ് മാധവിന്റെ വിവാഹ വീഡിയോ. ചുവടെ. 'ഇച്ചിരി വൈകിയാലും സംഗതി കളറായി' എന്ന മുഖവുരയോടെ നീരജ് തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍ വച്ചായിരുന്നു നീരജിന്റെയും കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയുടെയും വിവാഹം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു റിസപ്ഷന്‍. മമ്മൂട്ടി, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, ലാല്‍ജോസ്, മേജര്‍ രവി, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തെ നിരവധി പേര്‍ വിവാഹത്തിനും റിസപ്ഷനുമായി എത്തിയിരുന്നു.

Advertisment