Advertisment

നീരവ് മോദിയെ താമസിപ്പിക്കുക ക്രിമിനലുകള്‍ നിറഞ്ഞുകവിഞ്ഞ 'ഹെര്‍ മജസ്റ്റീസ്' ജയിലില്‍ ; കൂടെ കൊടുംകുറ്റവാളികള്‍ ;  സഹതടവുകാരില്‍ പാക് കുറ്റവാളി ജാബിര്‍ മോട്ടിയും ; മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കൂടുതലായി പാര്‍പ്പിച്ചിരിക്കുന്ന ഹെര്‍ മജസ്റ്റീസ് ജയിലില്‍ കടുത്ത മാനസിക പ്രശ്നങ്ങളുള്ള തടവുകാരും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി വായ്പയെടുത്ത് മുങ്ങി ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ താമസിപ്പിക്കുക ക്രിമിനലുകള്‍ നിറഞ്ഞുകവിഞ്ഞ 'ഹെര്‍ മജസ്റ്റീസ്' ജയിലിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഈ ജയില്‍ കൊടും ക്രിമിനലുകളാലുള്ളത്.

Advertisment

publive-image

തിരക്ക് കൂടുതലായതിനാല്‍ ഒന്നില്‍ക്കൂടുതല്‍ കുറ്റവാളികള്‍ നീരവിനൊപ്പം സെല്ലിലുണ്ടായേക്കും.ജയിലില്‍ നീരവ് മോദിയുടെ സഹതടവുകാരില്‍ കൈമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന പാക് കുറ്റവാളി ജാബിര്‍ മോട്ടിയും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട്. വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത് വരെ നീരവ് മോദിയെ പ്രത്യേക സെല്ലിലാവും പാര്‍പ്പിക്കുക. അതീവസുരക്ഷാ പ്രശ്നങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്.

1851ല്‍ പണികഴിപ്പിച്ച വാണ്ട്സ്വര്‍ത്തിലെ ഹെര്‍ മജസ്റ്റീസ് ജയിലില്‍ 2018ലെ പരിശോധന റിപ്പോര്‍ട്ട് പ്രകാരം 142,8 പുരുഷന്മാരാണ് തടവുകാരായി ഉള്ളത്. മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കൂടുതലായി പാര്‍പ്പിച്ചിരിക്കുന്ന ഹെര്‍ മജസ്റ്റീസ് ജയിലില്‍ കടുത്ത മാനസിക പ്രശ്നങ്ങളുള്ള തടവുകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Advertisment