രാജ്യത്തേയ്ക്കു വരാൻ ഭയമെന്നു നീരവ് മോഡി. ജനങ്ങൾ തല്ലിക്കൊല്ലുമെന്നു അഭിഭാഷകൻ. പച്ചക്കള്ളമെന്നു എൻഫോഴ്‌സ്‌മെന്റ്.

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, December 2, 2018

 

മുംബൈ : പി.എൻ .ബി  തട്ടിപ്പു കേസുമായി ബന്ധപെട്ട് രാജ്യം വിട്ട മുഖ്യ പ്രതി നീരവ്  മോഡി ആൾക്കൂട്ട കൊലപാതകം ഭയന്നാണ്‌  ഇന്ത്യയിലേയ്ക്ക്  തിരിച്ചുവരാത്തതെന്നു മോദിയുടെ അഭിഭാഷകൻ.മുംബയിലെ എൻഫോഴ്‌സ്‌മെന്റ് കോടതിയിലാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെത്തിയാൽ ജനങ്ങൾ തന്നെ തല്ലിക്കൊല്ലുമെന്നു നീരവ് മോഡി  ഭയക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.നീരവ് മോദിയുടെ അഭിഭാഷകൻ വിജയ് അഗർവാളാണ് കോടതിയിൽ ഇക്കാര്യമുന്നയിച്ചത് .


അതേസമയം നീരവ് മോദിയുടെ വാദങ്ങളെ എൻഫോഴ്‌സ്‌മെന്റ് ശക്തിയായി എതിർത്തു .ഒട്ടേറെ തവണ സമൻസും മെയിലും അയച്ചിട്ടും നീരവ് മോഡി അന്വേഷണവുമായി സഹകരിയ്ക്കുന്നില്ലെന്നും ഇന്ത്യയിലേയ്ക്ക്  മോഡിയ്ക്ക് ഉദ്ദേശ്യമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.ഇതിനെ എതിർത്ത മോദിയുടെ അഭിഭാഷകൻ എൻഫോഴ്‌സ്‌മെന്റ് അയച്ച മെയിലുകൾക്ക് മോഡി കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

 

 

 

 

 

×