Advertisment

നീറ്റ് പരീക്ഷയ്ക്ക് കിട്ടിയത് 590 മാര്‍ക്ക്, ആറ് മാര്‍ക്കേ ലഭിച്ചുവെന്ന് തെറ്റിദ്ധരിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

New Update

ഭോപ്പാല്‍: നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേ കിട്ടിയുള്ളൂവെന്ന് കരുതി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പതിനെട്ടുകാരിയായ വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവ് മൂലം ജീവനൊടുക്കിയത്.

Advertisment

publive-image

പഠനത്തില്‍ മിടുക്കിയായ മകള്‍ക്ക് നല്ല മാര്‍ക്ക് ഉണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു മാതാപിതാക്കള്‍. ഡോക്ടറാകാനായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ഫലം വന്നപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത പട്ടികയില്‍ ആറ് മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് പെണ്‍കുട്ടിയെ മാനസികമായി തകര്‍ത്തിരുന്നു.

നല്ല മാര്‍ക്കുണ്ടാവുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം മകളെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്ക് മാനസികമായി തകര്‍ന്ന പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിന്നു.

neet examination suicde
Advertisment