Advertisment

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ ! കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യം ! ഹര്‍ജി നല്‍കിയത് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍

New Update

publive-image

Advertisment

ഡല്‍ഹി: നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറു സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളും പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

പശ്ചിമ ബംഗാള്‍ നിയമമന്ത്രി മലോയി ഗട്ടക്, ഝാര്‍ഖണ്ഡ്‌ ധനമന്ത്രി രാമേശ്വര്‍ ഒറോണ്‍, രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഡോ. രഘു ശര്‍മ്മ, ചത്തീസ്ഗഡ് ഭക്ഷ്യമന്ത്രി അമര്‍ജിത്ത്ഭഗത്ത്, പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സന്ധു, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചവര്‍.

അതേസമയം പ്രതിപക്ഷം ഭരിക്കുന്ന ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ കക്ഷി ചേര്‍ന്നിട്ടില്ല. നേരത്തെ ഇവരും നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റവ്യ്ക്കാനാവശ്യപ്പെട്ടുള്ള നിയമപോരാട്ടത്തില്‍ പങ്കാളിയാകുമെന്നു വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെയാണ് നീറ്റ്-ജെഇഇ പരീക്ഷകള്‍ നടക്കുന്നത്. പല ഭാഗത്തുനിന്നും എതിര്‍പ്പുയര്‍ന്നെങ്കിലും പരീക്ഷാ നടത്തിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണ്.

neet jee exams
Advertisment