Advertisment

കൊവിഡ് വ്യാപനം രൂക്ഷം: നീറ്റ്-പിജി പരീക്ഷയും മാറ്റിവച്ചു; അടുത്ത തീയതി പിന്നീട്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18-ന് നടത്താനിരുന്ന നീറ്റ്-പിജി (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജുവേറ്റ്) പരീക്ഷ മാറ്റിവച്ചു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം കണക്കിലെടുത്താണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നും പരീക്ഷയുടെ പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

'' കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ഏപ്രില്‍ 18-ന് നടത്താനിരുന്ന നീറ്റ് പിജി 2021 പരീക്ഷ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത തീയതി പിന്നീട് തീരുമാനിക്കും''-അദ്ദേഹം ട്വീറ്റ് ചെയ്തു.

നിരവധി പേര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പോലുള്ള ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.

അതേസമയം, പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം എംബിബിഎസ് ഡോക്ടര്‍മാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Advertisment