Advertisment

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് ഇന്ന് കോങ്ങാട് മണ്ഡലത്തിൽ തുടക്കം

New Update

publive-image

Advertisment

കോങ്ങാട്: വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് ദീപ സെന്ററിൽ തുടക്കം കുറിച്ചു. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലാണ് പ്രതിഷേധ യാത്ര. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലയാളിയുടെ മനസാക്ഷി ഉണർത്തിയാണ് പ്രതിഷേധ യാത്രയെന്ന് സമര നേതാക്കൾ പറഞ്ഞു.

വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ആദ്യഘട്ടം പലപ്പോഴായി സമരം നടത്തിയിരുന്നു. പിന്നീട് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുമുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ എന്തിനാണ് ഭരണം എന്തിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ നീതിയാത്രയില്‍ ഉന്നയിച്ചു. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ തലയിൽ അധികാര തൊപ്പി ഉള്ള കാലത്തോളം തന്റെ തലയിൽ മുടി വേണ്ട എന്ന തീരുമാനം എടുത്താണ് തലമുണ്ഡനം നടത്തി ജനങ്ങളോട് നേരിട്ട് സംവദിക്കുന്നത്.

സമര സമിതി രക്ഷാധികാരി സി ആർ. നീലകണ്ഠൻ, സലീന പ്രക്കാനം, വിളയോടി വേണുഗോപാൽ, മാരിയപ്പൻ, പികെ വാസുദേവൻ തുടങ്ങിയവരാണ് പ്രതിഷേധ യാത്ര നയിക്കുന്നത്.

palakkad news
Advertisment