Advertisment

ഇതൊരപൂർവ്വ കഥയാണ്..! കാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ !! ; നന്ദു മഹദേവ പറയുന്നു

New Update

കാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ പറയുകയാണ് നന്ദു മഹാദേവ. കാൻസറിനെ തോൽപ്പിച്ച ശേഷം വിവാഹം കഴിക്കണം എന്ന് തോന്നി നീതുവിന്. കള്ളം പറഞ്ഞ് ഒന്നും നേടണ്ട എന്ന് തീരുമാനിച്ചു. പിന്നാലെ മാട്രിമോണിയിൽ പരസ്യം കൊടുത്തു. ‘കാൻസർ സർവൈവർ ആണ് വരനെ ആവശ്യമുണ്ട്.’ പിന്നീട് തേടിവന്ന വ്യക്തിയും അയാളുടെ കരുതലും നീതുവിന്റെ ജീവിതത്തെ മുന്നോട്ട് നയിച്ച കഥയാണ് നന്ദു ഹൃദ്യമായി കുറിക്കുന്നത്.

Advertisment

publive-image

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഈ വിവാഹ വാർഷികം ഒക്കെയാണ് നമ്മൾ ആഘോഷിക്കേണ്ടത് !! ഇതൊരപൂർവ്വ കഥയാണ്..! കാൻസറിനെ തോൽപ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ !!

ഇത് നീതു വേദ്കിരൺ..!! അതിജീവനം കുടുംബത്തിലെ രാജകുമാരി. യൗവ്വനകാലത് പിടികൂടിയ കാൻസറിനെ കീമോ കൊണ്ടും റേഡിയേഷൻ കൊണ്ടും പൊരുതി തോല്പിച്ചവൾ. എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോൾ ആണ് കല്യാണം കഴിക്കാൻ മാട്രിമോണിയൽ കോളത്തിൽ രജിസ്റ്റർ ചെയ്തത്. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താൻ ഒരു കാൻസർ സർവൈവർ ആണെന്ന്. കള്ളം പറഞ്ഞു ഒന്നും നേടരുത് എന്ന് ചിന്തിച്ചു കൊണ്ടു തന്നെയായിരുന്നു അത്..

അവളെ പോലും അത്ഭുതപ്പെടുത്തി ഒരു പാട് ആലോചനകൾ വന്നു.അപ്പോഴും അവൾക്കൊരു നിർബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാൾ ആയിരിക്കരുത് തന്റെ കൂടെ എന്ന്.അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്. സംസാരിച്ചപ്പോൾ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാൻ ആ കുടുംബത്തിലെ എല്ലാവർക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വർഷം...

ഇപ്പോൾ വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം. സന്തോഷത്തോടെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ സത്യത്തിൽ കാൻസർ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. ഒരായിരം പേർക്ക് ആത്മവിശ്വാസം നൽകാൻ ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി. എല്ലാത്തിനെയും തോൽപിച്ചു ഇവളെ ചേർത്ത് പിടിക്കാൻ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്..

മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേർത്ത് പിടിക്കലുകൾ..കൂട്ടിനു ഞാനുണ്ട് അല്ലേൽ ഞങ്ങളുണ്ട് എന്ന വാക്കുകൾ.ഒരുപാട് കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം ഇങ്ങനെ ചേർത്ത് പിടിച്ചു മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. രണ്ടാൾക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകൾ.പ്രിയമുള്ളവരുടെ ആശംസകളും പ്രാർത്ഥനകളും ഒപ്പമുണ്ടാകണം.

Advertisment