Advertisment

ഷറഫുദ്ദീൻ നായകനാവുന്നു;പ്രണയ ജോഡിയായി അനുസിത്താര,'നീയും ഞാനും' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

author-image
ഫിലിം ഡസ്ക്
Updated On
New Update

 

Advertisment

 

നർമ്മ രംഗങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച യുവ നടൻ ഷറഫുദ്ദീൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഷറഫുദ്ദീന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ഒരു അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എ.കെ. സാജന്‍ ആണ്. ചിത്രത്തില്‍ അനു സിത്താരയാണ് നായിക.

publive-image

ആഷ്‌ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ലങ്ക, അസുരവിത്ത്, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

publive-image

ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകന്‍. കോക്കേഴ്‌സ് ഫിലിമിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment