Advertisment

നെഹ്റു ട്രോഫി ജലോത്സവം നവംബറില്‍

New Update

publive-image

Advertisment

ആലപ്പുഴ: പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്റു ട്രോഫി ജലോത്സവം നവംബറില്‍ നടത്താന്‍ തീരുമാനം. തകര്‍ന്നു കിടക്കുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് ഉണ്ടാകാന്‍ വള്ളംകളി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരമാവധി ചിലവ് ചുരുക്കി ആയിരിക്കും നെഹ്റു ട്രോഫി ജലമേള നടത്തുക.

ഓഗസ്റ്റ് മാസത്തിലെ രണ്ടാംശനിയാഴ്ച നടത്തേണ്ടിയിരുന്ന കേരളത്തിലെ ഏറ്റവും വലിയ ജലമാമാങ്കമായ നെഹ്റു ട്രോഫിവള്ളംകളി പ്രളയത്തെ തുടര്‍ന്നാണ് മാറ്റി വെച്ചത്. പിന്നീട് വള്ളംകളി നടത്തും എന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ തീരുമാനം നീണ്ടുപോയി. നവംബര്‍ മാസം വള്ളംകളി നടത്തുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

ഈ മാസം ഒമ്പതിന് ചേരുന്ന എന്‍.ടി.ബി.ആര്‍ സൊസൈറ്റി വള്ളംകളിയുടെ തീയതിയും, മറ്റുകാര്യങ്ങളും നിശ്ചയിക്കും. പരമാവധി ചിലവ് ചുരുക്കി ആയിരിക്കും ജലമേള നടത്തുക. സ്പോണ്‍സര്‍മാരെ കണ്ടെത്തി പണം സമാഹരിക്കും. വിശിഷ്ട അതിഥിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിനെ കൊണ്ടുവരാന്‍ ആലോചനയുണ്ട്. പ്രളയം മൂലം തകര്‍ന്ന ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്കു വള്ളംകളി പുതിയ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Advertisment