Advertisment

ഗൂഗിളിന്റെ നൈബർലി ആപ്പ് മെയ് 12 മുതൽ പ്രവർത്തനം നിർത്തും 

author-image
ടെക് ഡസ്ക്
New Update
  • publive-image
Advertisment
പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിക്കാത്തതിനെ തുടർന്ന് ഗൂഗിളിന്റെ നൈബർലി ആപ്പ് മെയ് 12 മുതൽ പ്രവർത്തനം നിർത്തും. അയൽവാസികളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയിൽ 2018 മേയിലാണ് ഗൂഗിൾ പരീക്ഷണാടിസ്ഥാനത്തിൽ നൈബർലി ആപ്പ് അവതരിപ്പിച്ചത്.
നവംബർ ആയപ്പോഴേക്കും ഡൽഹി, ബംഗളുരു പോലുള്ള ചില നഗരങ്ങളിലേക്ക് കൂടി നൈബർലി ആപ്പ് സേവനം വ്യാപിപ്പിച്ചു.സ്വന്തം വീട്ടിലേക്ക് ഒതുങ്ങിക്കൂടിക്കഴിയുന്ന പ്രദേശവാസികളെ തമ്മിൽ ബന്ധിപ്പിക്കുക, പ്രാദേശിക കൂട്ടായ്മകളും ആഘോഷങ്ങളും പ്രോത്സാപ്പിക്കുക, പ്രശ്നങ്ങൾ നേരിടുമ്പോൾ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കുക തുടങ്ങി സമീപവാസികളെ തമ്മിലടുപ്പിക്കാനുള്ള ശ്രമമെന്നോണമാണ് ഗൂഗിൾ നൈബർലി ആപ്പ് അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷച്ചത്ര വളർച്ച കൈവരിക്കാൻ അതിന് സാധിച്ചില്ല.

നൈബർലി ആപ്പിൽ നിന്ന് ലഭിച്ച പാഠങ്ങൾ ഗൂഗിളിന്റെ അടുത്ത ഉൽപ്പന്നങ്ങളിൽ പ്രയോജനപ്പെടുത്തുമെന്ന് ഗൂഗിൾ പറഞ്ഞു. ആപ്പ് പിൻവലിക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ 12 വരെ നൈബർലി ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഡൗൺലോഡ് ചെയ്തെടുക്കാൻ സമയം ലഭിക്കും.

MOBILE google google search
Advertisment