ലൈംഗികവയവും ഇല്ലാതെ ജനിച്ചു, 23 വയസില്‍ തിലോപ്പിയ മത്സ്യത്തിന്റെ തൊലി കൊണ്ടു പെണ്‍കുട്ടിക്കു രഹസ്യഭാഗം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, June 2, 2018

ലൈംഗികാവയവം ഇല്ലാതെ ജനിച്ച പെണ്‍കുട്ടിക്ക് ലൈംഗികാവയവം സ്വന്തമായി. ബ്രസീലിയന്‍ സ്വദേശിയായ ജൂസിലൈന്‍ മരീനോ എന്ന പെണ്‍കുട്ടിക്ക് ജന്മനാ തന്നെ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഗര്‍ഭാശയ മുഖമോ ഒന്നും ഇല്ലായിരുന്നു. ലൈംഗികാവയവം ഇല്ലാതെ ജനിച്ച 23കാരിയായ ജൂസിലൈന് വൈകിയ വേളയില്‍ ലൈംഗികാവയവം സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സിയറയിലെ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും മത്സ്യത്തിന്റെ തൊലികൊണ്ടുള്ള ലൈംഗികാവയവും ഇവരില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തത്. തിലപ്പിയ എന്ന മത്സ്യത്തിന്റെ തൊലിയാണ് ഇതിനായി ഉപയോഗിച്ചത്. മൂന്നാഴ്ച ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് ജൂസിലൈന്‍ ആശുപത്രി വിട്ടത്. തന്റെ കുറവ് കൊണ്ട് ഒരു വേള ജീവിതം പോലും അവസാനിപ്പിച്ചാലോ എന്ന് തോന്നിയിരുന്നതായും ജൂസിലൈന്‍ പറയുന്നു.

മൂന്നാഴ്ച ആശുപത്രിയില്‍ ചിലവഴിച്ച ശേഷമാണ് ജൂസിലൈന്‍ ആശുപത്രി വിട്ടത്. തനിക്ക് ആരുമായും ഒരിക്കലും അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയില്ലെന്ന വിഷമത്തിയാലിരുന്നു ഇവര്‍. രഹസ്യഭാഗം തുന്നിച്ചേര്‍ത്തതോടെ തന്റെ കാമുകനായ മാര്‍ക്കസ് സാന്റോസിനെ സന്തോഷിപ്പിച്ചതിന്റെ ആഹ്ലാദം പങ്കുവെയ്ക്കുകയാണ് ഈ യുവതി. ഒരു പരിപൂര്‍ണ്ണ സ്ത്രീയായി മാറിയതോടെ കാമുകനെ സന്തോഷിപ്പിച്ചതിന്റ ആഹ്ലാദത്തിലാണ് ജൂസിലൈന്‍.

×