Advertisment

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു; നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെ​ല​വ് സം​സ്ഥാ​നം വ​ഹി​ക്കും

New Update

തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മൃ​ത​ദേ​ഹങ്ങള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

publive-image

മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് സാമ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി വൃ​ത്ത​ങ്ങ​ള്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ല്‍.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ചി​ല​വ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കു​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വി​മ​ര്‍​ശി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ് വ​രു​മെ​ന്നാ​ണ് എ​യ​ര്‍​ഇ​ന്ത്യ അ​റി​യി​ച്ച​ത്.

nepal death malayali deadbody
Advertisment