Advertisment

നേപ്പാളില്‍ വിനോദയാത്രക്കെത്തിയ എട്ട് മലയാളികള്‍ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

New Update

കാഠ്മണ്ഡു: നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു.

Advertisment

publive-image

മരിച്ചത് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അബിനബ് സൊറായ (ഒമ്ബത്), അബി നായര്‍ (ഏഴ്), വൈഷ്ണവ് രഞ്ജിത് (രണ്ട്) എന്നിവരാണ് മരിച്ചത്.

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ മാകവന്‍പുര്‍ ജില്ലയിലെ ദാമനിലെ റിസോര്‍ട്ടിലാണ് സംഭവം. ഹോട്ടലിലെ മുറിയില്‍വെച്ച്‌ ശ്വാസം മുട്ടിയാണ് മരണമെന്ന് മാകവന്‍പുര്‍ എസ്.പി സുശീല്‍ സിങ് രാത്തോര്‍ പറഞ്ഞു.

റൂമിലെ ഗ്യാസ് ഹീറ്ററില്‍നിന്നുള്ള കാര്‍ബണ്‍ മോഡോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

nepal malayali
Advertisment