Advertisment

പറന്നുയരാന്‍ തുടങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിച്ചു ; നേപ്പാളില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു

New Update

ന്യൂഡല്‍ഹി: നേപ്പാളിലെ ടെന്‍സിങ് ഹിലാരി ലുക്ല വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പറന്നുയരാന്‍ തുടങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വിമാനത്തില്‍ ഇടിക്കുകയായിരുന്നു.

Advertisment

publive-image

പരിക്കേറ്റ അഞ്ചുപേരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലോകത്തിലേക്കും അപകടം പിടിച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് എവറസ്റ്റിന് സമീപമുള്ള ലുക്ല. പലപ്പോഴും പര്‍വതാരോഹണത്തിനെത്തുന്നവര്‍ ഇവിടെ നിന്നാണ് എവറസ്റ്റിന്റെ ബേസ് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

Advertisment