Advertisment

ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കാഠ്മണ്ഡു: ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളിലെ ടെലിവിഷന്‍ ഓപ്പറേറ്റര്‍മാര്‍ അപ്രതീക്ഷിത നിരോധനം ഏര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നേപ്പാള്‍ വിരുദ്ധ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സമാന ആരോപണങ്ങള്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് നാരായണ്‍ കജിയും ഉന്നയിച്ചിരുന്നു. ഇന്ന് വൈകുന്നേരം മുതലാണ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിഷയത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment