കുംഭമേളയില്‍ പങ്കെടുത്ത നേപ്പാളിലെ മുൻ രാജാവിനും രാജ്ഞിക്കും കൊവിഡ്‌

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 20, 2021

കാഠ്മണ്ഡു: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്കും (73) മുൻ രാജ്ഞി കോമൾ ഷായ്ക്കും (70) കൊവിഡ്‌ സ്ഥിരീകരിച്ചു. ഇരുവരും ഹരിദ്വാറിലെ ഹർ കി പൗരിയിലെ പുണ്യ സ്നാനത്തിൽ പങ്കെടുത്തിരുന്നു.

ന്ത്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പിസിആർ പരിശോധനയിലാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. നേപ്പാളിലേക്ക് മടങ്ങിയെത്തിയ മുൻ രാജാവിനെയും രാജ്ഞിയെയും സ്വാഗതം ചെയ്യുന്നതിനായി നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനായി കോൺടാക്റ്റ് ട്രെയ്‌സിങ് ആരംഭിച്ചിട്ടുണ്ട്.

×