Advertisment

നെസ്റ്റോ ഹൈപ്പര്‍ അസീസിയ- ബുറൈദ “ആനിവേഴ്സറി” സമ്മാനങ്ങളുടെ പെരുമഴ പ്രഖ്യാപിച്ചു

author-image
admin
Updated On
New Update

റിയാദ്: പ്രമുഖ റീട്ടെയില്‍ വ്യാപാര സ്ഥാപനമായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ അസീസിയ, ബുറൈദ ഹൈപ്പെര്‍ മാര്‍ക്കറ്റുകളുടെ ആനിവേഴ്സറി പ്രമാണിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാനങ്ങള്‍ അടക്കം നിരവധി ഓഫറുകളും പ്രഖ്യാപിച്ചു.

Advertisment

publive-image

മൂന്ന് മാസം നീണ്ടു നില്‍കുന്ന നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ വിവിധ ബ്രാഞ്ചുകളുടെ വാര്‍ഷികം പ്രമാണിച്ച് സൗദിയിലെ മറ്റു ഇടങ്ങളിലും ഇത്തരം ഓഫറുകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കും.

വാര്‍ഷികാഘോഷം പ്രമാണിച്ച് നിലവില്‍ അസീസിയ, ബുറൈദ ഹൈപ്പെര്‍ മാര്‍ക്കറ്റുകളില്‍ “ഗസ്സ് ആന്‍ഡ്‌ വിന്‍ ദി ട്രോളി”, ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകള്‍, ഒരു ദിവസം ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ മേടിക്കുന്നവര്‍ക്കുള്ള സമ്മാനങ്ങള്‍ എന്നിവ ഉപഭോകതക്കളെ കാത്തിരിക്കുന്നു. രാവിലെ 6.30 മുതല്‍ രാത്രി 12 മണിവരെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും കൂടാതെ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കുള്ള പ്രത്യേക ഓഫറുകള്‍ ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് നെസ്റ്റോ മാനേജ്‌മെന്‍റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

Advertisment