Advertisment

നെസ്റ്റോ - കേളി നാലാമത് ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി

author-image
admin
Updated On
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയയുടെ നേതൃത്വത്തിൽ നെസ്റ്റോ കപ്പിനു വേണ്ടിയുള്ള നാലാമത് സൂപ്പർ സിക്സ്  ക്രിക്കറ്റ് ടൂർണ്ണമെന്റിന് അൽഖർജ് യമാമാ ഗ്രൗണ്ടിൽ തുടക്കമായി.

Advertisment

publive-image

ഇമ്രാന് മികച്ച കളിക്കാരനുള്ള സമ്മാനം രാജു സി കെ കൈമാറുന്നു

8 ഗ്രൂപ്പുകളിലായി വിവിധ രാജ്യങ്ങളിലെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരി ക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നൈറ്റ് റൈഡേഴ്സ് അൽ ഖർജിനെ 6 വിക്കറ്റിന് ഡി ഇലവൻ പരാജയപ്പെടുത്തി 21 റണ്‍സും ഒരു വിക്കറ്റും നേടി ഡി ഇലവന്റെ ഇമ്രാൻ മികച്ച കളിക്കാരനായി. രണ്ടാം മത്സരത്തിൽ മാക് ഇലവൻ 9 വിക്കറ്റിന് ഇലവൻ സ്റ്റാറിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിലെ  മികച്ച കളിക്കാരനായി മാക് ഇലവന്റെ വഹാർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ രാജു സി കെ, തിലകൻ എന്നിവർ നൽകി.

publive-image

വഹാറിന് മികച്ച കളിക്കാരനുള്ള സമ്മാനം തിലകന്‍ കൈമാറുന്നു

സംഘാടകസമിതി ചെയർമാൻ ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടന ചടങ്ങിൽ കൺവീനർ ജയൻ പെരുനാട് സ്വാഗതം പറഞ്ഞു. കേളി വൈസ് പ്രസിഡന്റ് ജോസഫ് ഷാജി ടൂർണ്ണമെന്റ് ഉത്ഘാടനം ചെയ്തു. കേളി കേന്ദ്രകമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയാ പ്രസിഡന്റ് സുബ്രമണ്യൻ, കോർഡിനേറ്റർ ഷബി അബ്ദുൾ സലാം എന്നിവർ ആശംസാ പ്രസംഗം നടത്തി. ഏരിയാ സെക്രട്ടറി രാജൻപള്ളിത്തടം നന്ദി പറഞ്ഞു.

മത്സരങ്ങൾ ഫ്രെഡ്ഡി, പ്രൊഫസർ അസീം, സുമേഷ് , സൂരജ് എന്നിവർ നിയന്ത്രിച്ചു. രണ്ടു മാസം നീണ്ടുനിൽക്കുന്ന മത്സരങ്ങള്‍  എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6.30 ന് ആരംഭിക്കും.

Advertisment