Advertisment

പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി ; കോണ്‍ഗ്രസ് രാജ്യത്തേയും വികസനത്തേയും എതിര്‍ക്കുന്നു

New Update

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും കോണ്‍ഗ്രസ് പരിഹാസ്യമായി ചിത്രീകരിച്ച് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. അവര്‍ വികനത്തിന് തടസം സൃഷ്ടിക്കുകയാണ്. അവര്‍ വികസനപ്രവര്‍ത്തനങ്ങളെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Advertisment

publive-image

കക്കൂസ് നിര്‍മ്മിക്കുന്നത് തമാശയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സ്വച്ഛ് ഭാരത് അവര്‍ക്ക് തമാശയാണ്, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതും എല്‍.പി.ജി കണക്ഷന്‍ നല്‍കുന്നതും അവര്‍ക്ക് തമാശയാണ്. കുടുംബരാഷ്ട്രീയം വച്ചുപുലര്‍ത്തുന്നവര്‍ക്ക് എല്ലാം തമാശയാണ്. മോഡിയെ എതിര്‍ക്കുന്നതിന് വേണ്ടി പ്രതിപക്ഷം രാജ്യത്തെയും വികസനത്തേയും എതിര്‍ക്കുമെന്ന് കരുതിയില്ല. അവര്‍ക്ക് അവരുടെ കുടുംബമാണ് രാജ്യമെങ്കില്‍ തനിക്ക് രാജ്യമാണ് കുടുംബമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദളിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളേയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ദളിതര്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിച്ചു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സുപ്രീം കോടതിയെക്കുറിച്ച് പോലും കോണ്‍ഗ്രസ് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചായാലും സംവരണത്തെക്കുറിച്ചായാലും കോണ്‍ഗ്രസ് കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Advertisment