Advertisment

നീണ്ട നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് പുത്തൻ ഹ്യുണ്ടായി i20 വിപണിയിൽ എത്തി

New Update

പുത്തൻ ഹ്യുണ്ടായി i20 വിപണിയിൽ എത്തി. ജർമ്മനിയിൽ അരങ്ങേറ്റം കുറിച്ച പ്രീമിയം ഹാച്ച്ബാക്കിന് 13.6k യൂറോയാണ് പ്രാരംഭ വില. അതായത് ഏകദേശം 12.15 ലക്ഷം രൂപ.പ്രതീക്ഷിച്ചതുപോലെ നിലവിലെ ആവർത്തനത്തിൽ പുതിയ i20 ക്ക് പുതിയ മൈൽഡ്-ഹൈബ്രിഡ് വേരിയന്റും ലഭിക്കുന്നു. ഈ സാങ്കേതികവിദ്യയുമായി എത്തുന്ന പതിപ്പിന് 18k യൂറോ 16 ലക്ഷം രൂപ മുടക്കേണ്ടതുണ്ട്.

Advertisment

publive-image

വിപണിയിലേക്ക് എത്തുമ്പോൾ ഏറ്റവും ശ്രദ്ധേയമാകുന്നത് മൂന്നാംതലമുറ മോഡലിൽ ഇടംപിടിച്ചിരിക്കുന്ന പുത്തൻ എഞ്ചിനുകളാണ്. അതിൽ 1.2 ലിറ്റർ MPi നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടൊപ്പം 1.0 ലിറ്റർ ടർബോ ജിഡി യൂണിറ്റും ചേരുന്നു. ഇത് ഇന്ത്യയിലെ വെന്യു, ഓറ, വേർണ എന്നിവയിൽ കാണുന്ന അതേ യൂണിറ്റാണ്.

6,000 rpm-ൽ‌ 84 bhp കരുത്തും 4,000 rpm-ൽ 118 Nm torque ഉം ഇത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് 1.2 ലിറ്റർ MPi NA എഞ്ചിൻ. അതേസമയം 1.0 ലിറ്റർ ടർബോ ജിഡി യൂണിറ്റ് പരമാവധി 100 bhp പവറിൽ 172 Nm torque വികസിപ്പിക്കും.

auto news hyundai i20
Advertisment