Advertisment

ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്തി ബ്രിട്ടിഷ് ഡോക്ടര്‍മാര്‍: ശസ്ത്രക്രിയ വിജയം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലില്‍ ശസ്ത്രക്രിയ നടത്തി ബ്രിട്ടിഷ് ഡോക്ടര്‍മാര്‍. എസ്സെക്സ് സ്വദേശിനിയും 6 മാസം ഗര്‍ഭിണിയുമായ ബീഥന്‍ സിംപ്സണാണു അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കു വിധേയയായത്.

Advertisment

publive-image

ബെഥാന്റെ ഗര്‍ഭസ്ഥ ശിശുവിന് നട്ടെല്ലിനു തകരാറുതായി സ്കാനിങ്ങില്‍ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ബീഥ‌നും ഭര്‍ത്താവ് കീറണും തയാറായില്ല. തുടര്‍ന്നാണു ഗര്‍ഭാവസ്ഥയില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

ബീഥനെ മയക്കിയ ശേഷം ഗര്‍ഭപാത്രത്തില്‍ ചെറിയ ദ്വാരം ഉണ്ടാക്കി. ഇതിലൂടെയാണ് ശിശുവിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. അംനിയോട്ടിക് ദ്രവം ശിശുവിന്റെ മുറിവിലേക്ക് കയറാതിരിക്കാനുള്ള കരുതല്‍ നടപടികളും എടുത്തിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണു ബീഥന്‍.

Advertisment