Advertisment

ചികില്‍സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ല; റഫര്‍ ചെയ്തത് ബന്ധുക്കളുടെ ആവശ്യപ്രകാരം; ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് റഫര്‍ ചെയ്ത പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. ചികില്‍സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും റഫര്‍ ചെയ്തത് ബന്ധുക്കളുടെ ആവശ്യ പ്രകാരമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Advertisment

publive-image

ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എന്നാല്‍ റഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടില്ലെന്നും വീഴ്ച തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും കുഞ്ഞുങ്ങളുടെ അച്ഛന്‍ എന്‍.സി. ഷെരീഫ് കോഴിക്കോട് പറഞ്ഞു.

പരാതി പറയാനായി മന്ത്രിയെ പത്തുവട്ടം വിളിച്ചിട്ടും ഫോണെടുക്കുന്നില്ല. എന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ഇരുപതിനായിരം രൂപയാണ്. ഞാനെങ്ങനെ ഇരട്ടക്കുട്ടികളുടെ പ്രസവത്തിനായി മറ്റൊരു ആശുപത്രിയിൽ പോകുമെന്നും അതീവ ദുഃഖത്തോടെ ഷെരീഫ് ചോദിക്കുന്നു.

വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമില്ല. ഞങ്ങളുടെ പരാതി അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ചില്ല. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. കുറ്റാരോപിതൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും റഫർ ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടില്ല. പ്രസവവേദനയുമായാണ് മഞ്ചേരി മെഡിക്കൽ കോളജിലെത്തിയത്. മെഡിക്കൽ കോളജിന്റെ വീഴ്ച ഞങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു.

new born death
Advertisment