Advertisment

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

New Update

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചു. കോട്ടയിലെ ആശുപത്രിയിലാണ് മണിക്കൂറുകള്‍ക്കിടെ 9 കുട്ടികള്‍ മരിച്ചത്.

Advertisment

publive-image

1മുതല്‍ 4 ദിവസം പ്രായമുള്ള അഞ്ച് കുട്ടികള്‍ ബുധനാഴ്ച രാത്രിയിലും നാല് കുട്ടികള്‍ വ്യാഴാഴ്ചയുമാണ് മരിച്ചത്. ജെകെ ലോണ്‍ ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണമുണ്ടായത്.

സംഭവത്തില്‍ ആരോഗ്യമന്ത്രി രഘുശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബറിലും ഈ ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണം നടന്നിരുന്നു

new born death
Advertisment